കട്ടിലിൽ നിന്നും വീണ് പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
Sep 25, 2024, 15:04 IST
കണ്ണൂർ : പുല്ലൂപ്പിൻ കട്ടിലിൽ നിന്നും വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ അരയന്നൂർ ഹൗസിൽ ലെനിനാ(43) ണ് കോഴിക്കോട് മെഡി.കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
കഴിഞ്ഞ 15 ന് രാത്രി ഒന്നരയോടെയാണ് വീട്ടിലെ കട്ടിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നു മണിക്കാണ് മരണമടയുന്നത്. മയ്യിൽ പൊലിസ് കേസെടുത്തു.