റോഡില്‍ വീണ വന്‍മരം മുറിച്ചു മാറ്റി, മാക്കൂട്ടത്ത് ഗതാഗത തടസം നീക്കി

sdg

 കണ്ണൂര്‍: മാക്കൂട്ടം ചുരം പാതയില്‍ റോഡില്‍ വീണ കൂറ്റന്‍മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു. ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനുംമാക്കൂട്ടത്തിന്  ഇടയില്‍ വെള്ളിയാഴ്ച രാത്രി റോഡിലേക്ക് കൂറ്റന്‍ മരത്തിന്റെ ശിഖിരം പൊട്ടിവീണ് മണിക്കൂറുകളൊളം ഗതാഗതം തടസപ്പെട്ടത്.

 പൊട്ടി വീണ മരത്തില്‍ നിന്നും തേനീച്ചക്കൂട്ടം ഇളകിയതോടെ മരം മുറിച്ചുമാറ്റാന്‍ കഴിയാതെ ചുരത്തില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയായിരുന്നു.മരം മുറിച്ചുമാറ്റാന്‍ എത്തിയ മാക്കൂട്ടം ഫോറസ്റ്റര്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള അഞ്ചു വനപാലകര്‍ക്കും ഇതുവഴിയെത്തിയ വാഹനത്തിലെ യാത്രക്കാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. തുടര്‍ന്ന് രാത്രി 10 മണിയോടെ ഇരിട്ടിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.  


ഞായറാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മഹറൂഫ്, ഫയര്‍ ഓഫീസര്‍മാരായ കെ.വി. തോമസ്, അനോഗ്, റോഷിത് , ഡ്രൈവര്‍മാരായ നൗഷാദ് , സത്യന്‍, ഹോം ഗാര്‍ഡുകളായ പ്രസന്ന കുമാര്‍ , പ്രഭാകരന്‍, ബെന്നി, സേവ്യര്‍ എന്നിവരാണ് ഇരിട്ടി അഗ്‌നിരക്ഷാ സേന സംഘത്തിലുണ്ടായിരുന്നത്.

Tags