ദേശീയ വ്യാപാര ദിനം: ആഘോഷങ്ങളൊഴിവാക്കി സേവന സന്നദ്ധ ദിനമായി ആചരിച്ച് തളിപ്പറമ്പിലെ വ്യാപാരികൾ

traders day
traders day

തളിപ്പറമ്പ: ദേശീയ വ്യാപാര ദിനം ആഘോഷങ്ങളും പരിപാടികളും മാറ്റിവെച്ച് സേവന സന്നദ്ധ ദിനമായി ആചരിച്ച് തളിപ്പറമ്പിലെ വ്യാപാരികൾ. ഉരുൾപൊട്ടലിലും പ്രളയത്തിലും വയനാട് ജില്ലയിൽ ഒരുപാട് സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ജീവിതം ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ അവരോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടാണ് ആഘോഷങ്ങളും ചടങ്ങുകളും മാറ്റി വെച്ചത്. 

അതേസമയം വയനാടിന് വേണ്ടിയിട്ടുള്ള ദുരിതാശ്വാസ നിധി സമാഹരണം ഇന്നും തളിപ്പറമ്പിൽ നടന്നു. ആദ്യഗഡു മുഹമ്മദ് കുഞ്ഞിയിൽ നിന്നും പതാക ഉയർത്തൽ ചടങ്ങിൽ വച്ച് സ്വീകരിച്ചു. 

traders day tpb

'വ്യാപാരികൾക്ക് വ്യാപാരം മാത്രമാവരുത് ലക്ഷ്യം. നാടിന്റെ വികസനവും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങളും സമൂഹത്തിനുവേണ്ട നന്മകളിൽ സജീവമാവുകയും പ്രതിസന്ധികൾ വന്നാൽ അതിനെ ചെറുക്കുന്നതിനുവേണ്ടി ഓരോ വ്യാപാരികളും രംഗത്ത് വരണമെന്നും യൂണിറ്റ് പ്രസിഡണ്ട് കെ.എസ്‌. റിയാസ് വ്യാപാരികളോട് ആവശ്യപ്പെട്ടു.രാവിലെ സംഘടനയുടെ പതാക ഉയർത്തി വ്യാപാര ദിന സന്ദേശം നൽകുകയും ചെയ്തു. 

ചടങ്ങിൽ മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ വൈസ് പ്രസിഡണ്ട് മാരായ എം. എ.മുനീർ, കെ പി മുസ്തഫ,സെക്രട്ടറി കെ വി ഇബ്രാഹിംകുട്ടി, എ. കെ.ഡി.എ യൂണിറ്റ് ട്രഷറർ കെ വി ടി അബ്ദുൽ ഗഫൂർ, യൂത്ത് വിങ് യൂണിറ്റ് പ്രസിഡണ്ട് ബി. ശിഹാബ് പ്രവർത്തക സമിതി അംഗങ്ങളായ കെ വി സൈനുദ്ദീൻഹാജി, ഹനീഫ് കോയിസ്,കെ. പി പി ജമാൽ,മൻസൂർ മലബാർ,മുഹമ്മദ്‌ കുഞ്ഞി മുൻ യൂത്ത് വിങ് ഭാരവാഹികളായ വാഹിദ്, ലുക്മാൻ, ഖലീൽ എന്നിവർ പങ്കെടുത്തു

Tags