വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃ ക്യാമ്പ് കുടകിൽ നടന്നു

google news
വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃ ക്യാമ്പ് കുടകിൽ നടന്നു

കണ്ണൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ്    കുടകിൽ  നടന്നു. ക്ലിഫ് റിസോർട്ടിൽ നടന്ന ക്യാമ്പ് സണ്ണി ജോസഫ് എം ഏൽ എ  ഉത്ഘാടനം ചെയ്തു.   

ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു.  സി കെ  സതീശൻ , കെ കെ രാമചന്ദ്രൻ, കെ യു വിജയകുമാർ, പുനത്തിൽ  ബാഷിത്,  എംപി തിലകൻ  എന്നിവർ  പ്രസംഗിച്ചു.  സംസ്ഥാന വൈസ് പ്രസിഡണ്ട്   സണ്ണി പൈമ്പിള്ളിയിൽ,  ബാബു കോട്ടയിൽ  എന്നിവർ  വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു
 

Tags