സംയുക്ത ട്രേഡ് യൂനിയൻ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തും

Samyukta Trade Union Head Post Office will hold march and dharna
Samyukta Trade Union Head Post Office will hold march and dharna

കണ്ണൂർ:സംയുക്ത ട്രേഡ് യൂണിയന്റേയും കർഷക - കർഷക തൊഴിലാളികളുടേയും ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ പ്രക്ഷേഭത്തിന്റെ ഭാഗമായി നവംബർ 26ന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് കൺവീനർ കെ മനോഹരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജീവനോപാധികൾ സംരക്ഷിക്കണമെന്നും കുത്തകവൽക്കരണംഅവസാനിപ്പിക്കണമെന്നുംലേബർകോഡുകൾപിൻവലിക്കണമെന്നും കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്നാസ് പദമായി 15 ഇന അടിസ്ഥാന ആവശ്യങ്ങളാണ് ഉയർത്തുന്നത്.

പോസ്റ്റ് ഓഫീസ് പടിക്കൽ സമരം കെ എസ് കെ ടി യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ എം പ്രകാശൻ മാസ്റ്റർ, എ ടി നിഷാത്ത്, എം എ കരീം, താവം ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
 

Tags