ടി.പി വിനോദ് കുമാർ തളിപ്പറമ്പ ടി ടി കെ ദേവസ്വം പ്രസിഡന്റ്

TP Vinod Kumar Thaliparamba TTK Devaswom President
TP Vinod Kumar Thaliparamba TTK Devaswom President
രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരമുള്ളതാണ് ടി.ടി.കെ.ദേവസ്വം.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡണ്ടായി ടി.പി.വിനോദ്കുമാറിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം മാനേജിങ്ങ് കമ്മറ്റി യോഗം തെരെഞ്ഞെടുത്തു. 

ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ വിനോദ്കുമാര്‍ മഴൂര്‍ സ്വദേശിയാണ്.മൂന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നോമിനികളും അഞ്ച് പാരമ്പര്യ ട്രസ്റ്റിമാരും ഉള്‍പ്പെടുന്ന എട്ടംഗങ്ങള്‍ അടങ്ങിയതാണ് ടി.ടി.കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റി.

രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവയുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരമുള്ളതാണ് ടി.ടി.കെ.ദേവസ്വം.

Tags