ടി.വി പ്രശാന്തിനെതിരെ വിജിലൻസിൽ പരാതി നൽകി മുൻ മേയർ ടി.ഒ.മോഹനൻ
Nov 30, 2024, 22:47 IST
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ വിജിലൻസിൽ പരാതി നൽകി. ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് പരാതി നൽകിയത്.
പൊതു സേവകനായ കണ്ണൂർ അഡീഷനൽ മജിസ്ട്രേറ്റിന് കൈക്കുലി നൽകിയെന്ന് പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞ പ്രശാന്തൻ ഉന്നത ഉദ്യോഗസ്ഥൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് മോഹനൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരനായ പ്രശാന്തൻ്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.