കെ പി എ റഹീം മാസ്റ്റർ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം ഡോ. ടി.എം സുരേന്ദ്രനാഥിന് സമ്മാനിച്ചു

ad


കണ്ണൂർ : ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ടും പ്രമുഖ ഗാന്ധിയനുമായിരുന്ന കെ പി എ റഹീം മാസ്റ്ററുടെ സ്മരണക്കായി ഗാന്ധി യുവമണ്ഡലം ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം  സർവോദയ മണ്ഡലം കാസർകോട് ജില്ലാ പ്രസിഡണ്ട് ഡോ. ടി.എം സുരേന്ദ്രനാഥിന് സമ്മാനിച്ചു.പുരസ്കാരം കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളറും നീലേശ്വരം നഗരസഭ മുൻ ചെയർമാനുമായ ഡോ. കെ പി ജയരാജ് സമ്മാനിച്ചു .സർവോദയ മണ്ഡലം കാസർകോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ വി രാഘവൻ മാസ്റ്റർ പ്രശസ്തിപത്രം സമ്മാനിച്ചു.സർവോദയ  മണ്ഡലം ജില്ല പ്രസിഡണ്ട് പവിത്രൻ കൊതെരി അധ്യക്ഷത വഹിച്ചു.

പി വിജയകുമാർ , ഇ വി പത്മനാഭൻ,  ശരണ്യ സതീശൻ, പി യൂ കുഞ്ഞികൃഷ്ണൻ നായർ ഡോ .എം മിനി , ദാമോദരൻ മുട്ടത്ത് , സുകുമാരൻ മണ്ഡലം എന്നിവ സംസാരിച്ചു.ഗാന്ധി യുവമണ്ഡലം പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി സ്വാഗതവും ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീക്ക് പാണപ്പുഴ നന്ദിയും പറഞ്ഞു

Tags