തൃക്കരിപ്പൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് പയ്യന്നൂർ സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

google news
sdzg


പയ്യന്നൂർ : നിയന്ത്രണം വിട്ട ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ അതിദാരുണമായി മരിച്ചു.
സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.ഷാഹിദ്(27) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ പന്ത്രണ്ടോടെ തെക്കുമ്പാട് ബസ്റ്റോപ്പിന് സമീപത്താണ് ഇവര്‍ സഞ്ചരിച്ച ടി.എന്‍.14 ഡി-9603 നമ്പര്‍ ബൈക്ക് അപകടത്തില്‍ പെട്ടത്.ഇരുവരും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. ഷുഹൈലാണ് ബൈക്ക് ഓടിച്ചിരുന്നത്.

Tags