തലശ്ശേരിയിൽ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

thalassery murder attempt

തലശ്ശേരി: തലശ്ശേരി നഗരത്തിലെ ചാലിൽ സെന്റ് പീറ്റേഴ്സ് ചർച്ചിലെ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു മടങ്ങിവരവെ യുവാവിനെ തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി അക്രമിച്ചു വധിക്കാൻ ശ്രമിച്ച പത്തോളം പേർക്കെതിരെ തലശ്ശേരി ടൗൺ പൊലിസ് വധശ്രമക്കേസെടുത്തു. ഇതിൽ മൂന്നുപേരെ തലശ്ശേരി ടൗൺ പൊലിസ് ചാലിൽ നിന്നും കസ്റ്റഡിയിലെടുത്ത് ബുധനാഴ്ച്ച രാവിലെ അറസ്റ്റു ചെയ്തു. 

പരാതിക്കാരനായ യുവാവിനെ ഡിസംബർ 25 ന് പുലർച്ചെ നാലരയ്ക്കാണ് പള്ളിയിൽ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തു വീട്ടിലേക്ക് മടങ്ങവെ പ്രതികളായ പിലാക്കൂലിൽ മുഹമ്മദ് അഫ്നാസ് (23) ചാലിൽ കളരി വളപ്പിൽ ഹൗസിൽ അതുൽ(24) തിരുവങ്ങാട് സ്വദേശിയായ എം.പി.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ മൂർച്ചയുള്ള ആയുധം കൊണ്ടു നെറ്റിയിലും തലയ്ക്കും വെട്ടുകയും തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെയ്തത്. വ്യക്തിവൈരാഗ്യമാണ് കാരണം. പരാതിക്കാരനായ യുവാവ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.