ചാലക്കുന്നില്‍ റോഡ് വികസനത്താല്‍ ദുരിതത്തിലായവരെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സന്ദര്‍ശിച്ചു

google news
Those affected by road development in Chalakunn Mayor visited Kannur Corporation

 കണ്ണൂര്‍: ദേശീയ പാത വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡ് നിര്‍മ്മാണം കൊണ്ട് ദുരിതത്തിലായവരെ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ സന്ദര്‍ശിച്ചു. ദേശീയ പാത നിര്‍മ്മാണത്തിന് ചാലക്കുന്ന് ഭാഗത്തുള്ള സര്‍വീസ് റോഡ് നിര്‍മ്മിക്കുന്ന കിഴുത്തള്ളി ഭാഗത്ത് താമസിക്കുന്ന സരള, നന്ദനന്‍, വല്‍സന്‍ കല്യാട് എന്നിവരാണ് ദുരിതമനുഭവിക്കുന്നത്. 

സര്‍വീസ് റോഡ് മൂന്ന്  മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയതിനാല്‍ ഈ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വഴി തടസപ്പെട്ടിരിക്കുകയാണ്. മഴ പെയ്താല്‍ വെള്ളം ഈ വീടുകളില്‍ കെട്ടി നില്‍ക്കുമെന്നതിനാല്‍  ഇവര്‍ ഭയത്തിലാണ്. 

മേയറോടൊപ്പം വാര്‍ഡ് കൗണ്‍സിലറായ സജേഷ് കുമാര്‍, സി.ടി നിഷാദ്, ജിജീഷ് പി.വി., യലേഷ് എന്നിവരും ഉണ്ടായിരുന്നു.പ്രശ്‌നപരിഹാരത്തിനായി ദേശീയ പാതാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മേയര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കി.

Tags