വീടിൻ്റെ ഓട് മാറ്റി ഷീറ്റിട്ടതിന് ഭീമമായ സംഖ്യസെസ് അടയ്ക്കേണ്ട, കേളകത്തെ തോമസിന് ആശ്വാസം

google news
guk

കണ്ണൂർ : നിർമ്മാണ തൊഴിലാളി വെൽഫയർ ഫണ്ടിലെ സെസായി 41, 264 രൂപ അടയ്ക്കാൻ നോട്ടീസ് ലഭിച്ച കണ്ണൂർ ജില്ലയിലെ കേളകത്തെ തോമസിനെ അതിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ അസി. ലേബർ ഓഫിസർ അറിയിച്ചു.

തോമസിൻ്റെ വീട് 51 വർഷം മുൻപ് നിർമ്മിച്ചതാണെന്നും ഓടുമാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്നുമുള്ള കേളകം പഞ്ചായത്തിൻ്റെ സാക്ഷ്യപത്രം ഹാജരാക്കിയതിനു ശേഷമാണ് സെസ് ഒഴിവാക്കിയത് വീടിൻ്റെ മേൽക്കൂരയായി ഷീറ്റിട്ടതിനാണ് വയോധികനായ കേളകത്തെ തോമസിന് 41, 264 രൂപ നിർമ്മാണ തൊഴിലാളി സെസിലേക്ക് അടയ്ക്കാൻ കണ്ണൂർ അസി. ലേബർ ഓഫീസർ നോട്ടീസ് നൽകിയത്.

സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് തോമസിൻ്റെ വീട്ടു ചുമരിലെ ലൈറ്റുകൾ അഞ്ജാത സംഘം അടിച്ചു തകർത്തിരുന്നു. ഈ സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.

Tags