തലശേരിയില്‍ ആള്‍താമസമില്ലാത്ത വീടുകളില്‍ മോഷ്ടാക്കളുടെ വിളയാട്ടം, സി.സി.ടി.വി ദൃശ്യം ലഭിച്ചു

google news
Thieves breaking into empty houses in Talassery CCTV footage received

തലശ്ശേരി: തലശ്ശേരിയില്‍ ആള്‍താമസമില്ലാത്ത വീടുകളില്‍ മോഷണശ്രമം വ്യാപകമാവുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ചിറക്കര പള്ളിത്താഴ, എസ്എസ് റോഡ് എന്നിവിടങ്ങളിലെ രണ്ട് വീടുകളില്‍ മോഷണ ശ്രമം നടന്നത്. 

നഗരസഭ പരിധിയിലെ എസ്എസ് റോഡിലെ ഡിലൈറ്റ്, ചിറക്കര പള്ളിത്താഴയിലെ ഷാജഹാന്‍ എന്നിവരുടെ പൂട്ടിയിട്ട വീടുകളിലാണ് മോഷണ ശ്രമം.മുഖം മറച്ച്, കമ്പിപ്പാരയുമായ് എത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു .

ഒരു മാസംമുന്‍പ്  ചിറക്കരയില്‍ വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും മോഷ്ടിക്കുകയും സമീപത്തെ നിരവധി വീടുകളില്‍ കയറുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി മോഷണവും മോഷണ ശ്രമങ്ങളും നടന്നു വെങ്കിലും ഇവരെ പിടികൂടാന്‍ കഴിയാത്തത് പ്രദേശവാസികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Tags