സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ച ദൃശിൻ ഗിരീഷിന് നാടിൻ്റെ യാത്രാമൊഴി
കണ്ണൂർ: രാജഗിരിയിലെ സര്‍വോസോണിക് റിസോര്‍ട്ടിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച കണ്ണപുരം തൃക്കോത്ത് സ്വദേശി ദൃശിന്‍ ഗിരീഷിന്റെ സംസ്‌ക്കാരം തൃക്കോത്ത് ശ്മശാനത്തിൽ നടന്നു. തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശിന്‍ ഗിരീഷിനെയാണ് (28)മരിച്ച നിലയില്‍ കണ്ടത്.
സഹോദരന്‍ ശിബിന്‍. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശിന്‍ ചൊവ്വാഴ്ച്ചയാണ് സുഹൃത്തുക്കളോടൊപ്പം രാജഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്. രാജഗിരിയിലെ സര്‍വോസോണിക് റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഇയാള്‍ മുങ്ങിത്താഴ്ന്നത്.
ഉടന്‍ സുഹൃത്തുക്കള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.