ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് പൊട്ടി വീണ് യുവാവ് മരിച്ചു

The alakkod young man died when his body fell while cutting a tree
The alakkod young man died when his body fell while cutting a tree

മുറിച്ചമരം നിലത്തു വീഴുന്നതിനിടെ ഓടി മാറാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പതിക്കുകയായിരുന്നു

കണ്ണൂർ: ആലക്കോട് മണക്കടവിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. ചീക്കാട്ടെ അരിയോട്ടുവിള പുത്തൻവീട് സുരേഷ് കുമാർ (47) ആണ് മരിച്ചത്. മുറിച്ചമരം നിലത്തു വീഴുന്നതിനിടെ ഓടി മാറാൻ ശ്രമിച്ചെങ്കിലും ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ സുരേഷ് കുമാറിനെ നാട്ടു കാർ പതിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Tags