മയ്യിൽ- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ

The workers will continue the private bus strike on the Mayyil Kannur route
The workers will continue the private bus strike on the Mayyil Kannur route

കണ്ണൂർ : മയ്യിൽ – കാട്ടാമ്പള്ളി കണ്ണൂർ റൂട്ടിലും കണ്ണാടിപ്പറമ്പ് റൂട്ടിലും നടത്തുന്ന സ്വകാര്യ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ. ഐശ്വര്യ ബസ് തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരനെയും അക്രമിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമ കുറ്റവും ചുമത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.

സമരം തീർക്കാൻ ജോ. ആർ ടി ഒ വിളിച്ച ചർച്ചയും പരാജയപെട്ടു. സംഘടനകളുടെ പിന്തുണയില്ലാത്ത സമരം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയെന്ന് മയ്യിൽ പോലീസ് പറഞ്ഞു. കഴിഞ്ഞ 20നു രാത്രി 8.45നോടെയാണ് കമ്പിൽ ബസാറിൽ വച്ച് കണ്ണൂരിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് വരികയായിരുന്ന ഐശ്വര്യ ബസിൽ കയറി ആക്രമണം നടത്തിയത്.

Tags