കക്കാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും വീണുപരുക്കേറ്റ തൊഴിലാളി മരിച്ചു

kakkad death
kakkad death

കണ്ണൂര്‍: നിര്‍മാണ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണുപരുക്കേറ്റ തൊഴിലാളി ചികിത്‌സയിലിരിക്കെ മരണമടഞ്ഞു. മാങ്ങാട് എരിഞ്ഞിക്കല്‍ അമ്പലത്തിനടുത്ത് താമസിക്കുന്ന പാപ്പിനിശേരി വേളാപുരം സ്വദേശി നിട്ടൂര്‍ സജിത്താ(52)ണ് മരിച്ചത്.

ജൂലായ് നാലിന് കണ്ണൂര്‍ കക്കാട് റോഡിലെ ഒരുകെട്ടിടത്തില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുന്നതിനിടയിലാണ് സജിത്തിന് വീണുപരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്‌സയിലായിരുന്നു. സംസ്‌കാരം വെളളിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് പാപ്പിനിശേരി സമുദായ ശ്മശാനത്തില്‍ നടക്കും.
 

Tags