'ഹാപ്പി എൻഡിങ്‌'; കാമുകനൊപ്പം പോയ യുവതി ഭർത്താവിനെ തന്നെ സ്വീകരിച്ചു; കാരണമായത് പോലീസിൻ്റെ കൗൺസിലിങ്

wife
wife

നീലേശ്വരം: ഭർത്താവിനെയും തന്റെ കുഞ്ഞിനേയും ഉപേക്ഷിച്ച്  കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി പോലീസിൻ്റെ കൗൺസിലിങിനെ തുടർന്ന് ഭർത്താവിനെ തന്നെ സ്വീകരിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു യുവതി ഭർത്താവിനൊപ്പം പോകാൻ സമ്മതമറിയിച്ചത്.

അടുത്തിടെയാണ് കരിന്തളം ചാമക്കുഴി സ്വദേശിനിയായ 26കാരി ഭർത്താവിനെയും നാല് വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് കാമുകൻ പയ്യന്നൂരിലെ കേബിൾ ടി.വി ഓപ്പറേറ്റർ ശ്യാംജിത്തിന്റെ കൂടെ പോയത്. തുടർന്ന് കാമുകൻ്റെ ബന്ധുവീട്ടിൽ താമസിച്ച് ഞായറാഴ്‌ച പുലർച്ചെ പറശിനി മടപ്പുരയിലെത്തി. വിവാഹിതരാകാനാണ് മടപ്പുരയിലെത്തിയതെന്നാണ് സൂചന. 

അതേസമയം ഭർത്താവിൻ്റെ പരാതിയിൽ കേസെടുത്ത നീലേശ്വരം പോലീസ് സൈബർസെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും പറശിനിയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് തളിപ്പറമ്പ് പോലീസിൻ്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം നീലേശ്വരം സ്റ്റേഷനിലെ സി.ഐയും വനിതാ പോലീസ് ഓഫീസറും മൂന്ന് മണിക്കൂറുകളോളം യുവതിയെ കൗൺസിലിങ് ചെയ്തു.

കൗൺസിലിങ് നടത്തിയതിനെത്തുടർന്ന് യുവതിക്ക് മനംമാറ്റമുണ്ടായി. പിന്നീട ഇരുവരെയും കോടതിൽ ഹാജരാക്കിയപ്പോൾ യുവതി തന്റെ ഭർത്താവിനൊപ്പം പോകാൻ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. 

Tags