ഇരിട്ടി നഗരത്തിലെ വസ്ത്രാലയത്തിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
Nov 16, 2024, 14:27 IST
ഇരിട്ടി: ഇരിട്ടി നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെയാണ് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 17ന് ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ ഉള്ള പരാഗ് ഫാഷൻസ് എന്ന വസ്ത്ര സ്ഥാപനത്തിൽ കയറി മേശയിൽ ഉണ്ടായിരുന്ന 2.5 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു.
50 ഓളം മോഷണ കേസിലെ പ്രതിയാണ് ഇയാൾ. സ്ഥാപനത്തിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിയത്. ഇരിട്ടി സി ഐ കുട്ടികൃഷ്ണൻ, പ്രിൻസിപ്പൾ എസ് ഐ സി. ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ബിജോയ്, സുകേഷ്, ബിജു, ജയദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാരക്കോണത്ത് നിന്നും പ്രതിയെ പിടികൂടിയത്.