മതേതരത്വത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടരണം: ഡോ പി. സരിൻ

The struggle to reclaim secularism must continue Dr P Sarin
The struggle to reclaim secularism must continue Dr P Sarin

കണ്ണൂർ: ജനാധിപത്യം, മതേതരത്വം എന്നിവയ്ക്കായുള്ള കോൺഗ്രസിൻ്റെ ശ്രമങ്ങളിലെ ആത്മാർഥത ഇന്ത്യയിലെ സാധാരണ മനുഷ്യർ തിരിച്ചറിഞ്ഞുവെന്ന്  കെ.പി.സി.സി. ഡിജിറ്റൽ മീഡിയ സെൽ കൺവീനർ .ഡോ പി. സരിൻ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ 24-ാം വാർഷിക സമ്മേളനം താവക്കര ക്യാംപസിൽ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ (ഉമ്മൻചാണ്ടി നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക് അനുയോജ്യമായി സ്വയം പുതുക്കാൻ സർവ്വകലാശാലകൾ തയ്യാറാകണം. ഭരണഘടനയെ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെയും ഇടതിന്റെ പൊള്ളത്തരങ്ങളെയും തുറന്നുകാട്ടാൻ ജനാധിപത്യവിശ്വാസികൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംഘടന പ്രസിഡന്റ് സിറാജ്.കെ.എം. അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി രാജകൃഷ്ണൻ കെ., കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സുരേഷ് ബാബു എളയാവൂർ, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷസ് ട്രഷറർ. ജയൻ ചാലിൽ,  കെ.പി.സി.ടി.എ. കണ്ണൂർ സർവ്വകലാശാല മേഖല പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ്, എൻ.ജി.ഒ. അസോസിയേഷൻ കണ്ണൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി രത്നേഷ് എൻ. കെ., കെ.എസ്.യു. ജില്ലാ പ്രസിഡന്റ്  അതുൽ എം.സി., കണ്ണൂർ യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഓർഗനൈസേഷൻ നേതാവ് ശ്രീ. ബാബു ചാത്തോത്ത്, സ്റ്റാഫ് ഓർഗനൈസേഷൻ ട്രഷറർ ജിഷ പി. കെ. എന്നിവർ പ്രസംഗിച്ചു. രാവിലെ പതാക ഉയർത്തൽ, പ്രകടനം എന്നിവയും നടന്നു. 

ഉച്ചയ്ക്ക് നടന്ന പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സിറാജ്.കെ.എം. അധ്യക്ഷനാpയിരുന്നു. രാജകൃഷ്ണൻ കെ., സംഘടന വൈസ് പ്രസിഡൻ്റ്  രൂപ സുകുമാരൻ,  ജിഷ പി. കെ. എന്നിവർ പ്രസംഗിച്ചു.

ജീവനക്കാരുടെ തടഞ്ഞുവച്ചു മുഴുവൻ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സർവ്വകലാശാലയുടെ തനത് ഫണ്ട് വകമാറ്റുന്നതും ദുർവിനിയോഗം ചെയ്യുന്നതും അവസാനിപ്പിക്കുക, നാലു വർഷ ബിരുദം സംബന്ധിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും ആശങ്കകൾ പരിഹരിക്കുക, സർവ്വകലാശാലയിലെ ഭരണ വിഭാഗത്തിലെ തസ്തികകളിലെ നിയമനങ്ങളിൽ  രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക  സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന്ന സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു. വാർഷിക റിപ്പോർട്ടിൻമേലുള്ള ചർച്ച, കണക്ക് അവതരണം, തിരഞ്ഞെടുപ്പ് എന്നിവയും നടന്നു.

ഭാരവാഹികൾ:  . ഹരിദാസൻ ഇ.കെ. (പ്രസിഡന്റ്), സെക്രട്ടറി. സിറാജ്.കെ.എം.), ട്രഷറർ അശ്വതി കെ.പി.

Tags