സംസ്ഥാന പവർ ലീഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പ് 28 മുതൽ കണ്ണൂരിൽ നടക്കും

power lift
power lift

കണ്ണൂർ :നാൽപത്തിയെട്ടാമത് സംസ്ഥാന സീനിയർ , മാസ്റ്റേഴ്സ് പുരുഷ - വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് ജൂൺ 28 മുതൽ മൂന്നു ദിവസങ്ങളിലായി മുണ്ടയാട്ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി  മോഹൻ പീറ്റേഴ്സ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ജൂൺ28 ന് കാലത്ത് ഒൻപതുമണിക്ക് പവർ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡണ്ട് സതീഷ് കുമാർ - അർജ്‌ജുന അവാർഡ് ജേതാവും സെക്രട്ടറി ജനറലുമായ പി ജെ ജോസഫ് എന്നിവർ ചേർന്ന് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 30 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വിജയികൾക്ക്സമ്മാനദാനം നൽകും. 14 ജില്ലകളിൽ നിന്നുമായി 250 കായിക താരങ്ങൾ പങ്കെടുക്കും. 

20 ഓളം ദേശീയ - അന്തർദേശീയ റഫറിമാർ മത്സരങ്ങൾ നിയന്ത്രിക്കും.ജൂലായ് മാസം ഇൻഡോറിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് മത്സരത്തിലേക്കും ആഗസ്തിൽ കൊൽക്കത്തയിൽ വെച്ച് നടക്കുന്നദേശീയ സീനിയർ മത്സരത്തിലേക്കുമുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നുമായിരിക്കും തെരഞ്ഞെടുക്കുകയെന്നും മോഹൻ പീറ്റേഴ്സ് പറഞ്ഞു. വാർത്താ സമ്മേളനത്തിൻ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സി കെ സദാനന്ദൻ ,സിക്രട്ടറി ആർ ഭരത് കുമാർ ,വൈ: പ്രസിഡണ്ട് കെ സജീവൻ , ബാർബർ ക്ലബ്ബ് മേറ്റ്സ് വൈ: പ്രസിഡണ്ട് എം പി പ്രസൂൺ കുമാർ എന്നിവരും പങ്കെടുത്തു.

Tags