കാൽപന്തുകളിൽ കണ്ണൂരിന് അഭിമാനമായി പയ്യന്നൂരിലെ താരം

The star of Payyannur is proud of Kannur in football
The star of Payyannur is proud of Kannur in football

പയ്യന്നൂർ: സന്തോഷ്‌ ട്രോഫി ടീമിൽ കണ്ണൂരിന് അഭിമാനമായി മുഹമ്മദ്‌ മുഷറഫ്. കാൽപന്തുകളിയിലെ പയ്യന്നൂർ സ്വദേശിയാണ്‌ മുഹമ്മദ്‌ മുഷറഫ്‌. കണ്ണൂർ എസ്‌എൻ കോളേജ്‌ ടീമിലൂടെയാണ്‌ മുഹമ്മദ്‌ മുഷറഫ്‌ ഫുട്‌ബോളിൽ സജീവമാകുന്നത്‌. കണ്ണൂർ സർവകലാശാല ടീമിലും ഇടം നേടിയതോടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായി.

The star of Payyannur is proud of Kannur in football 

ബിരുദപഠനശേഷം ഫുട്‌ബോളിൽ സജീവമായ മുഷ്‌റഫ്‌ നിലവിൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിയുടെ താരമാണ്‌. ഒരു വർഷമായി ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കുവേണ്ടി കളിക്കുന്നു. കൊൽക്കത്ത ലീഗിലടക്കമുള്ള മികച്ച പ്രകടനമാണ്‌ മുഹമ്മദ്‌ മുഷ്‌റഫിന്‌ സന്തോഷ്‌ ട്രോഫി ടീമിൽ ഇടം ഒരുക്കിയത്‌. പ്രതിരോധനിരയിലാണ്‌ മുഷ്‌റഫ്‌ ഇറങ്ങുക. പയ്യന്നൂർ കാരന്താട്ടെ പി പി മുഹമ്മദ്‌ അഷ്‌റഫിന്റെയും പി റംലയുടെയും മകനാണ്‌.

Tags