കണ്ണൂർ സർവകലാശാലയിൽ സമരം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി
Sep 28, 2024, 15:24 IST
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വിദ്യാർഥി വിരുദ്ധ നടപടികൾക്കെതിരെ താവക്കര ആസ്ഥാനത്ത് എസ്‌എഫ്‌ഐയുടെ രാപ്പകൽ ഉപരോധസമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ ആരംഭിച്ച സമരം ശനിയാഴ്ച്ച രാവിലെ അവസാനിക്കാനിരിക്കേ ആവശ്യങ്ങളിൽ ഒരുറപ്പും ലഭിക്കാത്തതിനെ തുടർന്ന് കാലത്ത് പത്തുമണിയോടെ വിദ്യാർത്ഥികൾ വൈസ് ചാൻസലറുടെ മുറിയിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു.
ഇതിനെതുടർന്ന് കവാടം ഉപരോധിച്ച പ്രവർത്തകരെ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു മാറ്റിയത്. വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനും വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതിനുമെതിരെയാണ് എസ്.എഫ് ഐ സമരം നടത്തിയത്.