വട്ട്യറ പുഴയില്‍ കാണാതായ ആറളത്തെ യുവാവിനായി തെരച്ചില്‍ പുനരാരംഭിച്ചു
Sep 7, 2024, 10:27 IST
കണ്ണൂര്‍: ഇരിട്ടി വട്ട്യറ പുഴയില്‍ കാണാതായ യുവാവിനായി ശനിയാഴ്ച്ച രാവിലെ തെരച്ചില്‍ പുനാരാരംഭിച്ചു. ആറളം ചെടിക്കുളത്തെ ജോബിനെയാ(33)ണ് കാണാതായത്. ഇലകക്ട്രീഷ്യനായ ജോബിന്‍ വ്യാഴാഴ്ച്ച ഉച്ചയോടെയാണ് വട്ട്യറ തോണിക്കടവിലെത്തിയത്. സുഹൃത്തുക്കള്‍ തിരിച്ചു പോയെങ്കിലും ജോബിന്‍ കടവില്‍ തങ്ങുകയായിരുന്നു.
രാത്രിയില്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് പുഴക്കടവില്‍ അഴിച്ചുവെച്ച വസ്ത്രങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും പൊലിസും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം നിര്‍ത്തിയ തെരച്ചിലാണ് വീണ്ടും ഫയര്‍ഫോഴ്സ് പുനരാരംഭിച്ചത്.