'മഴവിൽ' പദ്ധതി: സ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് 20 ന് തുടക്കമാവും

The school football tournament will start on the 20th as part of the Mazhavil project
The school football tournament will start on the 20th as part of the Mazhavil project

കണ്ണൂർ: അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'മഴവില്ല്' ന്റെ ഭാഗമായി സ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് നവംബർ 20ന് തുടക്കമാകുമെന്ന് കെ.വി സുമേഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളും തമ്മിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിലൂടെ വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു. 

കുട്ടികളിലെ കായികാഭിരുചി വളർത്തുന്നതിനും പഠനത്തിനൊപ്പം അവരെ മികച്ച വ്യക്തികളാക്കാനും ലഹരിയുൾപ്പെടെയുള്ള സാമൂഹിക വിപത്തുകളിൽ നിന്നും കുട്ടികളെ വഴിതിരിച്ചുവിടാനും ഇത്തരം പദ്ധതികൾക്ക് സാധിക്കും. വരുന്ന വർഷങ്ങളിൽ സംഗീതമുൾപ്പെടെയുള്ള കൂടുതൽ വിഷയങ്ങളിൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്‌കൂളുകൾ തമ്മിൽ മത്സരം നടന്നതിനുശേഷം മണ്ഡലതലത്തിൽ മത്സരങ്ങൾ നടക്കും. എൽപി, യുപി, ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്നവർ മണ്ഡല തലത്തിൽ ഏറ്റുമുട്ടും. 

The school football tournament will start on the 20th as part of the Mazhavil project

എല്ലാ വിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടീമുകൾ ഉണ്ടാകും. പഞ്ചായത്ത് തല മത്സരത്തിലെ വിജയിക്ക് പഞ്ചായത്ത് കപ്പും മണ്ഡലതല വിജയിക്ക് എം.എൽ.എ കപ്പും നൽകും. വ്യക്തിഗത ചാമ്പ്യന്മാർക്ക് മെമന്റോയും നൽക്കും. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും സമ്മാനവുമുണ്ടാകും. 

നൂറിലധികം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. പഞ്ചായത്ത് തല മത്സരങ്ങൾ നവംബർ 25 ന് പൂർത്തിയാക്കും. 25 മുതൽ മണ്ഡലതല മത്സരങ്ങൾ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകൾക്കും ഫുട്ബോൾ അടങ്ങിയ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തിരുന്നു.

പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, അഴീക്കോട് മണ്ഡലം വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ കെ.പി ജയപാലൻ എന്നിവരും പങ്കെടുത്തു.

Tags