പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്നു
തളിപ്പറമ്പ്-വായക്കമ്പ മലയോര ഹൈവേയില്‍ നിന്നും ഗവേഷണകേന്ദ്രത്തിലേക്കുള്ള 800 മീറ്റര്‍ റോഡാണ് മഴയിൽ തകർന്നത്. ഇതിലൂടെ കാല്‍നടപോലും അസാധ്യമായ വിധത്തില്‍ തകര്‍ന്നുകിടക്കുകയാണ്.
തളിപ്പറമ്പ്: പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായി. ലോകത്തിന് സംഭാവന ചെയ്ത സ്ഥാപന ചെയ്ത സ്ഥാപനത്തിലേക്കുള്ള റോഡാണ് തകർന്നത്. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിലേക്ക് നിത്യേനെ നൂറുകണക്കിനാളുകൾ എത്തിച്ചേരുന്നുണ്ട്. തളിപ്പറമ്പ്-വായക്കമ്പ മലയോര ഹൈവേയില്‍ നിന്നും ഗവേഷണകേന്ദ്രത്തിലേക്കുള്ള 800 മീറ്റര്‍ റോഡാണ് മഴയിൽ തകർന്നത്. ഇതിലൂടെ കാല്‍നടപോലും അസാധ്യമായ വിധത്തില്‍ തകര്‍ന്നുകിടക്കുകയാണ്.
2012 ലാണ് ഈ റോഡ് അവസാനമായി ടാറിംഗ് നടത്തിയത്. എല്ലാ വര്‍ഷവും കാര്‍ഷിക സര്‍വകലാശാലയുടെ ബജറ്റില്‍ റോഡ് നവീകരണത്തിന് തുക വകയിരുത്താറുണ്ടെങ്കിലും ടെണ്ടര്‍ നടപടികള്‍ മാത്രം നടക്കാറില്ലെന്ന് കുരുമുളക് ഗവേഷണകേന്ദ്രത്തിലെ തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു.
നിരവധി തവണ ഈ വിഷയം തൃശൂരിലെ അധികൃതര്‍ക്ക് മുന്നില്‍ എത്തിച്ചുവെങ്കിലും ഒന്നും നടക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഇരു വശങ്ങളിലും മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഈ റോഡ് തകരാതെ നിലനില്‍ക്കണമെങ്കില്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ഇന്റര്‍ലോക്ക് ചെയ്യുകയോ വേണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.