പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 27 ന് കണ്ണൂരിൽ തുടങ്ങും

purogamana kala samithi
purogamana kala samithi

കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘം പതിമൂന്നാമത് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 27,28 തീയ്യതികളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ എൻ.ജി.ഒ യൂനിയൻ ഹാളിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  സംസ്ഥാനത്തെ 3000 യുനിറ്റുകളിൽ നിന്നായി 600ലേറെ പ്രതിനിധികൾ പങ്കെടുക്കും. ഇതിനു പുറമേ സംസ്ഥാനത്തെ പുറത്തു നിന്നുള്ള സൗഹാർദ്ദ പ്രതിനിധികളും സമാന സംഘടനയിൽ ഉൾപ്പെട്ടവരും പങ്കെടുക്കും.

ഇ.കെ നായനാർ അക്കാദമിയിൽ 27ന് രാവിലെ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സംവിധായാകൻ ഷാജി എൻ. കരുൺ അധ്യക്ഷനാകും. കഥാകൃത്ത് ടി പത്മനാഭൻ എം.മുകുന്ദൻ, കമൻ ആദവൻ, ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി. ഇളയിടം, കമൽ , ടി.ഡി രാമകൃഷ്ണൻ, എം.സ്വരാജ് എം. വി ജയരാജൻ എന്നിവർ പങ്കെടുക്കും തുടർന്ന് കലാസാഹിത്യ മത്സര വിജയികൾക്ക് സമ്മാനം നൽകൽ,പ്രതിനിധി സമ്മേളനം പ്രവർത്തന റിപ്പോർട്ട് അവതരണം എന്നിവ നടക്കും. 

knr purogamana

28ന് രാവിലെ ഭാവി പ്രവർത്തന രൂപരേഖ , പുതിയ കമ്മിറ്റി രൂപികരണം എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.വി സുമേഷ് എം.എൽ.എ, ജനറൽ കൺവീനർ എം.കെ മനോഹരൻ നാരായണൻകാവുമ്പായി, ഡോ. ജിനേഷ് കുമാർ എരമം, കെ.ടി ശശി, ടി.പി വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.

Tags