കണ്ണൂരില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തൊഴില്‍ മേള നടത്തി

job fair

കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് , കോളേജ് ഓഫ് കോമേഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ തൊഴില്‍ മേള  നടത്തി. ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചേംബര്‍ പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍ അധ്യക്ഷനായി. തൊഴില്‍ മേളയുടെ ഉത്ഘാടനം ഡോ വി .ശിവദാസന്‍ എം പി നിര്‍വഹിച്ചു.  

അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ ഇന്ന് ഏത് തൊഴില്‍ മേഖല   സ്വീകരിക്കണമെന്ന കാര്യത്തില്‍ സംശയാലുക്കളാണ്. പഠിച്ച വിഷയങ്ങള്‍ക്ക് അപ്പുറത്ത്  തനിക്ക് അഭികാമ്യമായ  ജോലികള്‍ സ്വീകരിക്കാനും യുവതി യുവാക്കള്‍ തയ്യാറാവണമെന്നു അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്റെ  വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും കാര്യമായ പങ്കുവഹിക്കുന്നവരാണ് യുവാക്കള്‍. അവരുടെ ഊര്‍ജ്ജം നമ്മുടെ നാടിന് തന്നെ ലഭ്യമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചേംബര്‍ ഓഫ് കോമേഴ്‌സിനെ ശിവദാസന്‍ എം.പി അഭിനന്ദിച്ചു. 

ജില്ലാ വ്യവസായ കേന്ദ്രം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജീനു . ജെ  മുഖ്യ പ്രഭാഷണം നടത്തി .700ല്‍ പരം ഉദ്യോഗാര്‍ത്ഥികളും നൂറില്‍പരം തൊഴില്‍ ദാതാക്കളും മേളയില്‍ പങ്കെടുത്തു. ചേംബര്‍ ഓഫ് കോമസ് ട്രഷറര്‍ കെ നാരായണന്‍കുട്ടി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചേംബര്‍ ഓണററി സെക്രട്ടറി സി അനില്‍ കുമാര്‍ സ്വാഗതവും, വൈസ്  പ്രസിഡണ്ട് സച്ചിന്‍ സൂര്യകാന്ത് മഖേച്ഛ നന്ദിയും പറഞ്ഞു.

Tags