പള്ളിക്കുന്ന് സ്വദേശിയെ വ്യാജ ഷെയർ ട്രേഡിങിനിരയാക്കി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Fake share trading fraud pallikkunnu
Fake share trading fraud pallikkunnu

കണ്ണൂർ: വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പിനിരയാക്കിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.കേസിലെ മുഖ്യപ്രതിയും സുത്രധാരനുമായ വിരാജ്പേട്ട കുടക് സ്വദേശി ആദർശ് കുമാർ( 24) നെയാണ് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വർഷമാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. ഫേസ്ബുക്ക് വഴി പരസ്യത്തെ തുടർന്നാണ് ഷെയർ ട്രേഡിംഗിൽ നിക്ഷേപം നടത്തിയത്. ആദ്യ ഘട്ടങ്ങളിൽ നല്ല ലാഭം കണ്ടു തുടങ്ങിയതോടെയാണ് വിവിധ ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം നിക്ഷേപിച്ചത്. എന്നാൽ ഇതിനു ശേഷം കബളിപ്പിച്ചു പ്രതി മുങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് പൊലിസിൽ പരാതി നൽകിയത്.

Tags