ജോലിക്കിടെ മരക്കൊമ്പ് വീണ് പരുക്കേറ്റ ലൈൻമാൻ മരിച്ചു

lineman death kannur
lineman death kannur

കണ്ണൂർ: റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പുകൾ മുറിച്ച് നീക്കുന്നതിനിടെ മരം ദേഹത്ത് വീണ് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. ചെറുപുഴ പാടിച്ചാൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ ഞെക്ലി സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്. 

ഞായറാഴ്ച്ച രാവിലെ പെരിങ്ങോം ഞെക്ലിയിൽ വെച്ചായിരുന്നു അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags