വീടുകളിൽ വിവാഹം, ഗൃഹപ്രവേശം, ജന്മദിന ആഘോഷങ്ങൾ നടത്താൻ രജിസ്ട്രേഷൻ ഫീസ്; അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് പുറത്തിറക്കിയ നോട്ടീസ് വിവാദമാകുന്നു

The imposition of registration fee for Ancharakandy grama panchayat celebration is controversial
The imposition of registration fee for Ancharakandy grama panchayat celebration is controversial

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് അധികൃതർ ആഘോഷങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ചുമത്തിയത് വിവാദമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡിന് ശേഷം ഒരു ഗ്രാമ പഞ്ചായത്ത് വീടുകളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇതു ചർച്ചയായിട്ടുണ്ട്. 

നവംബർ ഒന്നുമുതൽ പഞ്ചായത്ത് പരിധിയിലെ വീടുകളിൽ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം, ജന്മദിനം തുടങ്ങിയ ചടങ്ങുകളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഭക്ഷണ വിതരണം ചെയ്യുന്നുണ്ടെങ്കിൽ മൂന്ന് ദിവസം മുൻപെ രജിസ്റ്റർ ചെയ്യണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. ഇതിനായി 250 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ആരാധനാലയങ്ങൾക്കും ഇതു ബാധകമാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്. 

The imposition of registration fee for Ancharakandy grama panchayat celebration is controversial

പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോറത്തിലാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സി.പി.എം വർഷങ്ങളായി ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്. പുതുതായി ഇറക്കിയ ഉത്തരവ് തദ്ദേശ സ്വയംഭരണ ചട്ടങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. 

ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിനങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ശുചിത്വ പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പൊതുചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Tags