വീട്ടമ്മയെ കുളത്തിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി
Sep 26, 2024, 14:42 IST
കാഞ്ഞങ്ങാട്: വീട്ടമ്മയെ കുളത്തിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. ബന്തടുക്ക തകിടിയേല്‍ മേരിക്കുട്ടിയെയാണ്(61) ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെ വീട്ടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ ബന്തടുക്ക മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുയായിരുന്നു.
ഭര്‍ത്താവ്: രാജു സെബാസ്റ്റ്യന്‍. മക്കള്‍: രാജീവ്, മഡോണ, ഡോണറ്റ്. മരുമക്കള്‍: ബിന്‍സി ദേവസ്യ, പി.ജെ.അനൂപ് കുമാര്‍, ശ്രീകാന്ത്.