ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ബിരുദദാന ചടങ്ങ് നടന്നു
ഏഴിമല: ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 24-ാമത് ബിരുദദാന ചടങ്ങ് നടന്നു. 107 ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്‌സിലെ 88 മിഡ്ഷിപ്പര്‍മാര്‍ക്ക് അവരുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥിയായ ഐഐടി കാണ്‍പൂര്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍പേഴ്‌സണും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. കെ. രാധാകൃഷ്ണന്‍ ബിടെക് ബിരുദങ്ങള്‍ സമ്മാനിച്ചു.
വൈസ് അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍, എന്‍.എം. കമാന്‍ഡന്റ്, റിയര്‍ അഡ്മിറല്‍ പ്രകാശ് ഗോപാലന്‍, ഡെപ്യൂട്ടി കമാന്‍ഡന്റ്, റിയര്‍ അഡ്മിറല്‍ ജി. രാംബാബു, പ്രിന്‍സിപ്പല്‍, ഓഫീസര്‍മാര്‍, പ്രൊഫസര്‍ കേഡര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ബിരുദധാരികളായ മിഡ്ഷിപ്പ്മാന്‍മാരെയും അവരുടെ മാതാപിതാക്കളെയും ഐഎന്‍എയിലെ ഇന്‍സ്ട്രക്ടര്‍മാരെയും ജീവനക്കാരെയും മുഖ്യാതിഥി അഭിനന്ദിച്ചു. അദ്ദേഹം ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും മിഡ്ഷിപ്പര്‍മാര്‍ക്ക് ട്രോഫികള്‍ നല്‍കുകയും ചെയ്തു.
അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (എഇസി) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (ഇസിഇ), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (എംഇ) എന്നിവയില്‍ യഥാക്രമം മിഡ്ഷിപ്പ്മാന്‍ കരണ്‍ സിംഗ്, മിഡ്ഷിപ്പ്മാന്‍ ആയുഷ് കുമാര്‍ സിംഗ്, മിഡ്ഷിപ്പ്മാന്‍ ഡോണ്‍ തോമസ് എന്നിവര്‍ക്കാണ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് റോളിംഗ് ട്രോഫികള്‍ ഫോര്‍ മിഡ്ഷിപ്പ്മാന്‍ പുരസ്‌കാരം ലഭിച്ചത്.