ഇറാനിയൻ കപ്പൽ മറിഞ്ഞ് കാണാതായ അമലിനായി കുടുംബത്തിന്റെ കാത്തിരിപ്പ് തുടരുന്നു

The family waiting for Amal who went missing after the Iranian ship capsized
The family waiting for Amal who went missing after the Iranian ship capsized

കപ്പൽ മറിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അതിൽ അമലുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

കണ്ണൂർ: കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ ചരക്കുകപ്പൽ മറിഞ്ഞ് കാണാതായ കണ്ണൂർ ആലക്കോട് സ്വദേശി അമലിനായി ബന്ധുക്കളുടെ കാത്തിരിപ്പ് തുടരുന്നു. ഇന്ത്യൻ എംബസിയാണ് അമലും കാണാതായവരിൽ ഉൾപ്പെട്ടുവെന്ന് കുടുംബത്തെ അറിയിച്ചത്. കപ്പൽ മറിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും അതിൽ അമലുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

എട്ടുമാസം മുമ്പാണ് ആലക്കോട് കാവുംകൂടി സ്വദേശി അമൽ ഇറാനിയൻ കപ്പലിൽ ജോലിയ്ക്ക് കയറിയത്. ഒടുവിൽ മകൻ്റെ ഫോൺ വിളിയെത്തിയത് ആഗസ്റ്റ് 28നാണെന്ന് പിതാവ് പറഞ്ഞു. ഈ മാസം അവസാനം നാട്ടിലെത്താനിരിക്കെയാണ് കപ്പൽ അപകടത്തിൽപെട്ടത്. എംബസിയിൽ നിന്ന് അറിയിപ്പെത്തിയത് മുതൽ ആശങ്കയിലാണ് കുടുംബം .

തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തിയിരുന്നു. മൂന്നെണ്ണം കുവൈത്തിലുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇക്കൂട്ടത്തിൽ അമലുണ്ടോയെന്നാണ് സംശയം. സ്ഥിരീകരണത്തിനായി പിതാവിൻ്റെ ഡിഎൻഎ സാമ്പിൾ എംബസിയ്ക്ക് കൈമാറിയിട്ടുണ്ട്. കാണാതായവരിൽ മറ്റൊരു മലയാളിയുമുണ്ടെന്നും സൂചനയുണ്ട്. ഇയാളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല..

Tags