മാഹി കുഞ്ഞി പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
ചോമ്പാല പൊലീസും തലശേരിഅഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ കെടുത്തി കാർ പൂർണമായി കത്തി നശിച്ചു.
ന്യൂ മാഹി: ന്യുമാ ഹി ക്കടുത്തെ കുഞ്ഞിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാറാണ് കത്തി നശിച്ചത്. കാർ ഉടമ മലപ്പുറം സ്വദേശി ഹാരിസും നാലംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
മാഹി ബൈപ്പാസിൽ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാർ ദേശീയപാതയിൽ എസ് കോർട്ടിനായ് നിർത്തിയിട്ട വടകര പൊലീസിൻ്റ ശ്രദ്ധയിൽ പെടുകയും കാർ പൊലീസ് കൈകാട്ടി നിർത്തിക്കുകയുണ്ടായി. ഇതിനിടെ കാറിന് ചുവടെതീ കാണുകയും കുടുംബം പുറത്ത് ഇറങ്ങിയ ഉടനെ കാർ കത്തി നശിക്കുകയുമുണ്ടായി.
ചോമ്പാല പൊലീസും തലശേരിഅഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തീ കെടുത്തി കാർ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് സംശയിക്കുന്നു.