ആറളത്ത് പുഴയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

aaralam
aaralam
കണ്ണൂർ: പുഴയിൽ കാണാതായ വയോധികൻ്റെ മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച്ച രാവിലെ കണ്ടെത്തി. ആറളംകൊക്കോട് പുഴയിലാണ് കീഴ്പ്പള്ളി വട്ട പറമ്പിലെ കിളിരു പറമ്പിൽ വർഗീസിൻ്റെ (62) മൃതദ്ദേഹം കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുഴയിൽ കാണാതായ ഇദ്ദേഹത്തിനായി ഫയർ ഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. മൃതദ്ദേഹം ആറളം പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.

Tags