എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

elivisham

കണ്ണൂർ: എലിവിഷം ഉള്ളിൽ ചെന്നു ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുതല കുറ്റിച്ചിയിലെ പി.വി.ഹൗസില്‍ ഉമറുല്‍ ഫാറൂഖ്(27)ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെ ഞായറാഴ്ച്ച രാവിലെ മരിച്ചത്.

ഏതാനും ദിവസം മുൻപ് എലിവിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിലെത്തിച്ച ഉമറുല്‍ ഫാറൂഖിനെ ചികില്‍സക്ക് ശേഷം ഡിസ്ച്ചാര്‍ജ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച്ച രാവിലെ 5.45 ന് മരണപ്പെടുകയായിരുന്നു. റസാക്ക്-ബീഫാത്തിമ ദമ്പതികളുടെ മകനായ ഉമറുല്‍ ഫാറൂഖ് ഉടുമ്പുംതലയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Tags