നൂതന കോഴ്സുകളെ കുറിച്ച് അവബോധം നൽകുന്നതിനായി കാർഷിക സർവ്വകലാശാല ശിൽപ്പശാല നടത്തും
കണ്ണൂർ: കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ കാർഷിക വിദ്യാഭ്യാസ സെമിനാർ ജൂൺ 25ന് രാവിലെ 9.30 ന് കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിലെ ചെറുശേരി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പത്താം ക്ളാസ്, പ്ളസ് ടൂ ബിരുദ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് പങ്കെടുക്കാം.
സ്പോട്ട് അഡ്മിഷനുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. കേരള സർവ്വകലാശാലയുടെ നേതൃത്വത്തിൽ തുടങ്ങിയ നൂതന കാർഷിക കോഴ്സുകളും അവയുടെ ജോലി സാധ്യതകളും പരിചയപ്പെടുത്തുന്ന കാർഷിക വിദ്യാഭ്യാസ സെമിനാർ പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. ടി.പി സേതുമാധവൻ ശിൽപ്പശാല നയിക്കും. വാർത്താ സമ്മേളനത്തിൽ കാർഷിക സർവ്വകലാശാല ഡീൻ ഡോ. ടി. സജിതാറാണി, ഡോ.പി.ജയരാജൻ, കോർഡിനേറ്റർ ഡോ. പി. ബിജിൻ, അസി. പ്രൊഫസർമാരായ ഡോ. എൻ.ഷംന , ആർ. എൻ. അനൂപ് എന്നിവർ പങ്കെടുത്തു.