രാജസ്ഥാനിൽ പീഢന കേസിൽ പ്രതിയായ യുവാവിനെ മട്ടന്നൂരിൽ നിന്നും പിടികൂടി
Updated: Sep 21, 2024, 10:21 IST
പ്രതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്.
മട്ടന്നൂർ: രാജസ്ഥാനിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഒളിവില്‍പ്പോയ പ്രതിയെ മട്ടന്നൂരിൽ നിന്നും പിടികൂടി. രാജസ്ഥാനിലെ മേദി വില്ലേജ് സ്വദേശി മഹേഷ്‌ചന്ദ് ശർമയെ (33)യാണ് തില്ലങ്കേരി പടിക്കച്ചാലില്‍ വച്ച് വെള്ളിയാഴ്ച്ച പകല്‍ പതിനൊന്നോടെ മട്ടന്നൂര്‍, രാജസ്ഥാന്‍ പൊലീസ് ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന്‍ പൊലീസിന് കൈമാറി.
ജയ്‌പുർ സൗത്തിലെ സംഗനേർ സദർ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറുമാസം മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ സംഗനേർ സദർ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ മഹേഷ്ചന്ദ് ഒളിവില്‍പ്പോവുകയായിരുന്നു.