പുതിയതെരുവിൽ വഴിയാത്രക്കാരൻ്റെ സ്വർണ മാല പിടിച്ചു പറിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

The accused in the case of snatching the gold necklace of a passer-by on the new street have been arrested
The accused in the case of snatching the gold necklace of a passer-by on the new street have been arrested

കണ്ണൂർ: രാത്രിയിൽ പുതിയ തെരുവിലെ മദ്യശാല നിന്നും പുറത്തേക്കിറങ്ങിയ യുവാവിനെ പിൻതുടർന്ന് കഴുത്തിൽ നിന്നും ഒന്നേകാൽ പവൻ്റെ മാല കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. മയ്യിൽകണ്ണാടിപ്പറമ്പിലെ കെ.ഷമീഷ് (38), പറശിനിക്കടവ്സ്നേക്ക് പാർക്കിന് സമീപത്തെ കെ.ബൈജു (41), മയ്യിൽ പെരുവങ്ങൂരിലെ ചെറുമ്മൽ പുതിയപുരയിൽ റഫീഖ് (37) എന്നിവരെയാണ് വളപട്ടണം സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ ടി.പി.സുമേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ടി.എം.വിപിൻ, എ.എസ് ഐ.ഷാജി, സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 10.45 മണിക്കാണ് സംഭവം. ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപത്തെ ഇ.പ്രശാന്തിൻ്റെ (48)ഒന്നേകാൽ പവൻ്റെ മാലയാണ് പ്രതികൾ കവർന്നത്. പുതിയ തെരുവിലെ ബാറിൽ നിന്നും പുറത്തേക്കിറങ്ങി തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്ക് നടന്നു പോകുന്നതിനിടെയാണ് സ്വർണ്ണമാല പിടിച്ചുപറിച്ച് സംഘം രക്ഷപ്പെട്ടത്.

തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് മംഗ്ളൂര് പയ്യന്നുർ എന്നിവടങ്ങളിൽ നിന്നുംപോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു

Tags