കണ്ണൂരിൽ മോഷണശ്രമത്തിനിടെ വീട്ടുകാരെ അക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

roberry knr
roberry knr

കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചയ്ക്കെത്തി വീട്ടുകാരെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. വലിയന്നൂർ മതുക്കോത്ത് കുണ്ടു കോളനിയിൽ പി.വി സൂര്യൻ (42), ഭാര്യ പിതാവ് വലിയന്നൂരിലെ ആനന്ദൻ (55) എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ടോമി ജെ മറ്റം, എസ് ഐമാരായ സവ്യസാചി, പി പി ഷമീൽ, എം അജയൻ, എസ്.സി.പി.ഒമാരായ നാസർ, ഷൈജു, റമീസ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ടൗൺ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

ഈ മാസം 16 ന് പുലർച്ചെയാണ് ചാലാട് അമ്പലത്തിന് സമീപത്തെ കെ വി കിഷോറിൻ്റെ വീട്ടിൽ പ്രതികൾ കവർച്ചക്ക് എത്തിയത്. കിഷോറിന്റെ ഭാര്യ ലിനിയും മകൻ അഖിനും ചെറുത്തപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags