തട്ടകം മെഗാ കളരിപ്പയറ്റ് കണ്ണൂർ പൊലിസ് മൈതാനിയിൽ നടക്കും; അണിനിരക്കുന്നത് 501 കളരി അഭ്യാസികൾ

dsdg

കണ്ണൂർ: അഞ്ഞൂറ് വർഷം പഴക്കമുള്ള മലബാറിൻ്റെ ആയോധന കലയായ കളരിപ്പയറ്റിന് അർഹിക്കുന്ന അംഗീകാരം നേടിയെടുക്കണമെന്ന ലക്ഷ്യവുമായി 501 കളരി അഭ്യാസികളുടെ  തട്ടകം കളരിപ്പയറ്റ് പ്രദർശനം ജനുവരി 27 ന് വൈകുന്നേരം 4.30 ന് കണ്ണൂർ പൊലിസ് പരേഡ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

നോർത്ത് മലബാർ ടൂറിസം ഓർഗസൈഷനാണ് (നോമ്റ്റോ) ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ ഷോ നടത്തുന്നത്. പത്മശ്രീ എസ്. ആർഡി പ്രസാദ് മുഖ്യാതിഥിയാകും.എം.പിമാർ. എം.എൽ എ മാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും വലിയ മെഗാ കളരിപ്പയറ്റ് പ്രദർശനം നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ടി.കെ രമേഷ്കുമാർ നോട്ടോ വൈസ് പ്രസിഡൻ്റ് ടി.വി മധുകുവാർ , നോംട്ടോ ഓണററി സെക്രട്ടറി സി. അനിൽകുമാർ, ദിനേശൻ കുരുക്കൾ, കെ.എസ് സദാശിവൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു.

Tags