ജോലി നേടിയ ഭിന്നശേഷിക്കാരായ പൂർവ്വ വിദ്യാർത്ഥികളെ തണൽ അനുമോദിക്കുന്നു
കണ്ണൂർ: കണ്ണൂർ അവേരയിലെ ഖിദ്മ - തണൽ സ്നേഹവീട് ചേർത്തുപിടിച്ചപ്പോൾ വിജയ ഗാഥ തീർത്തവരെന്ന പേരിൽ തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ ട്രെയിനിങിന് ശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളെയും തൊഴിൽദാതാക്കളെയും അനുമോദിക്കുന്നു. റസിഡൻഷ്യൽ ട്രെയിനിങ്ങിൻ്റ ഭാഗമായി ജോലി ലഭിച്ച അൻപതോളം വിദ്യാർത്ഥികളെയാണ് ഡിസംബർ രണ്ടിന് രാവിലെ 10 മണിക്ക് കണ്ണൂർ അവേര ഖിദ്മ - തണൽ വീട്ടിൽ നടക്കുന്ന പരിപാടിയിൽ അനുമോദിക്കുന്നത്.
ഇതിനോടൊപ്പം രണ്ടാം ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കോൺവെക്കേഷൻ, പുതിയ ബാച്ചിൻ്റെ പ്രവേശനോത്സവം, കോഴിക്കോട് വെച്ച് നടന്ന ഇൻഫിനിറ്റോ തണൽ ഇൻ്റർസ്കൂൾ സ്പോർട്സ് മീറ്റിലെ വിജയികൾക്കുള്ള അനുമോദന പരിപാടികളും ഇതോടൊപ്പം നടക്കും. വാർത്താ സമ്മേളനത്തിൽ ഡോ. ഒ.കെ അബ്ദുൽ സലാം, എൻ. രാമചന്ദ്രൻ, ഡോ. കെ.പി താജുദ്ദീൻ. ഒ കെ അസ്ലം, പി.നിത്യ എന്നിവർ പങ്കെടുത്തു.