ഗ്രാമപഞ്ചായത്തുകളെ ചേർത്ത് പിടിച്ച വർണ്ണം 2025 പദ്ധതിക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം
Jan 21, 2025, 09:22 IST
തളിപ്പറമ്പ : മാലിന്യ പരിപാലനരംഗത്ത് പുതിയൊരു വഴി വെട്ടി തെളിച്ചു കൊണ്ടാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വർണ്ണം 2025 പദ്ധതി ഏറ്റെടുത്തത്. 9 ഗ്രാമപഞ്ചായത്തുകളെയും ചേർത്തുപിടിച്ചുകൊണ്ട് ഒരു പദ്ധതി രൂപീകരിക്കുകയും അതിന് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വപരമായ പങ്ക് നിർവഹിക്കുകയും ചെയ്തു.
ഇതിൻ്റെ ഫലമായി ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളും മാലിന്യ പരിപാലന രംഗത്ത് മുൻനിരയിൽ എത്തുകയും ചെയ്തു. വ്യത്യസ്ഥമായ മാതൃകകൾക്ക് ഹരിത കേരളം മിഷൻ്റെ ആദരവ് ഇന്ന് കണ്ണൂർ ഡി പി സി ഹാളിൽ വച്ച് മിഷൻ സംസ്ഥാന കോഡിനേറ്റർ ഡോക്ടർ ടി എൻ ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, ജോയിൻ ബി ഡി ഒ ശശിധരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.