തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

google news
ifthar

തളിപ്പറമ്പ : തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടി ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ  ശ്രീമതി. ഷബിത എം കെ ശ്രീമതി.റജില പി  ശ്രീമതി. നബീസ ബീവി, ശ്രീ. പി പി മുഹമ്മദ്‌ നിസാർ,  ശ്രീമതി. കദീജ കെ പി കൗൺസിലർമാരായ ശ്രീമതി ഒ സുഭാഗ്യം, ശ്രീ വത്സരാജൻ, മുനിസിപ്പൽ എൻജിനീയർ വി വിമൽകുമാർ , ശ്രീ. പി മുഹമ്മദ്‌ ഇക്ബാൽ, പുല്ലായ്കോടി ചന്ദ്രൻ വി രാഹുൽ  തളിപ്പറമ്പ പ്രെസ്സ് ഫോറം പ്രസിഡന്റ്‌ ശ്രീ. എം കെ മനോഹരൻ, റിയാസ് കെ എസ്  സുനിൽ വി  വി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

കൗൺസിലർമാർ ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകർ  വിവിദ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു നഗരസഭ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും സൂപ്രന്റ് സുരേഷ് കസ്തൂരി നന്ദിയും പറഞ്ഞു.

ideal

Tags