തളിപ്പറമ്പ് നഗരസഭയിൽ റിംഗ് കമ്പോസ്റ്റുകളുടെ വിതരണം ആരംഭിച്ചു

combost

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിൽ റിംഗ് കമ്പോസ്റ്റുകളുടെ വിതരണം ആരംഭിച്ചു. നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  3000 റിംഗ് കമ്പോസ്റ്റുകൾ വിതരണം ചെയ്യുന്നത്. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്തു. 

തളിപ്പറമ്പ് നഗരസഭയുടെ 34 വാർഡുകളിലേയും ഗുണഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. റിംഗ് കംബോസ്റ്റുകളുടെ നിർമ്മാണ വിതരണം സോഷ്യോ ഇക്കണോമിക്ക് ഫൗണ്ടേഷനാണ് ഏറ്റടുത്തിരിക്കുന്നത്.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. നഗരസഭ സമിതി സ്ഥിരം അധ്യക്ഷൻമാരായ നബീസ ബീവി, പി പി മുഹമ്മദ്‌ നിസാർ, റജില പി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.  കൗൺസിലർമാരായ കൊടിയിൽ സലീം, പി സി നസീർ, ഗോപിനാഥൻ, വനജ, വത്സരാജൻ ,കെ എം ലത്തീഫ്,എം.പി സജീറ, തളിപ്പറമ്പ നഗരസഭ സുപ്രണ്ട് സുരേഷ് കസ്തൂരി,ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാർ ചടങ്ങിൽ പങ്കെടുത്തു.