ഹാപ്പിനെസ്സ് ഫെസ്റ്റിവലിലെത്തിയാൽ 360 ഡിഗ്രിയിൽ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിലും സ്റ്റാർ ആകാം..

google news
360 selfi booth

ധർമ്മശാല: തളിപ്പറമ്പ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ മുഖ്യ ആകർഷണമായി മാറുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. സെൽഫി ബൂത്തിന് മുകളിൽ കയറി നിന്ന് നമ്മുടെ ഫോണിലെ ഫ്രന്റ് ക്യാമറ ഓണാക്കി നൽകിയാൽ മാത്രം മതി അടിപൊളി ഒരു 360 ഡിഗ്രി സെൽഫി വീഡിയോ നിങ്ങൾക്ക് കിട്ടും.

അവാർഡ് നിശകളിലും വലിയ വിവാഹ പാർട്ടികളിലുമൊക്കെ കണ്ടിരുന്ന ഇത്തരം ടെക്നോളജി സൗജന്യമായാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവൽ സാധാരണക്കാർക്ക് സമ്മാനിക്കുന്നത്. ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ എത്തുന്നവർ സോഷ്യൽ മീഡിയയിൽ ഇടാൻ 360 ഡിഗ്രിയിൽ ഒരു സ്ലോ മോഷൻ വീഡിയോ കൂടി കിട്ടുന്നതോടെ ഡബിൾ ഹാപ്പിയാണ്.