തളിപ്പറമ്പ് കോ - ഓപ്പറേറ്റീവ് അർബ്ബൻ ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതല ഏറ്റെടുത്തു
തളിപ്പറമ്പ് : തളിപ്പറമ്പ് കോ - ഓപ്പറേറ്റീവ് അർബ്ബൻ ബേങ്ക് ന്റെ 2024-2029 വർഷത്തേക്കുള്ള ഭരണസമിതി ചുമതല ഏറ്റെടുത്തു.
ബേങ്കിന്റെ പുതിയ ചെയർമാൻ ശ്രീ. കെ. രാമകൃഷ്ണൻ, ഏമ്പേറ്റ്, വൈസ് ചെയർമാൻ ശ്രീ പി.ജെ. മേത്യു എന്നിവർ ഉൾപ്പെടെ 13 അംഗ ഭരണസമിതി ആണ് ഇന്നലെ ചുമതല ഏറ്റെടുത്തത്.
തുടർന്ന് നടന്ന അനുമോദനയോഗം കോൺഗ്രസ് പാർലിമെന്റ് പാർട്ടി സെക്രട്ടറി ആയ കോഴിക്കോട് എം പിയും ബേങ്കിന്റെ സ്ഥാപക ചെയർമാനും ആയിരുന്ന എം. കെ. രാഘവൻ ഉത്ഘാടനം ചെയ്തു.
സ്ഥാനം ഒഴിഞ്ഞ ചെയർമാൻ കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, ബേങ്കിന്റ മേനേജിങ് ഡയറക്ടർ സി. സത്യനാരായണൻ , കേരള അർബ്ബൻ ബേങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി .ഇ. ടി. രാജീവൻ എന്നിവർ ആശസകൾ നേർന്നു പ്രസംഗിച്ചു. വൈസ് ചെയർമാൻ പി. ജെ. മേത്യു നന്ദി പറഞ്ഞു.