തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഷീ-ലോഡ്‌ജ് & വർക്കിംഗ് വുമൻസ് ഹോസ്റ്റൽ , ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ഫെബ്രുവരി നാലിന്

google news
press meet

തളിപ്പറമ്പ്:  ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഷീ-ലോഡ്‌ജ് & വർക്കിംഗ് വുമൻസ് ഹോസ്റ്റൽ ഉദ്ഘാടനവും  ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനവും  സമ്പൂർണ്ണ വാതിൽപ്പടി സേവനം(യൂസർഫീ കളക്ഷൻ) കേരളത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനവും   ഫെബ്രുവരി നാലിന് എം വി ഗോവിന്ദൻ എം എൽ എ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

പുരുഷനൊപ്പം അധികാരവും അവകാശങ്ങളഉം സ്ത്രീകൾക്കും സമൂഹത്തിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധിയായ സ്ത്രീ ശാക്തീകരണ പദ്ധതികളിലൂടെയും, ബോധവൽക്കരണ പരിപാടികളിലൂടെയും സ്ത്രീ-പുരുഷ സമത്വം സമൂഹത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണ്ണമായ ായ തോതിൽ പ്രാവർത്തികമായിട്ടില്ല മബാധത്തിൻറെ അടിസ്ഥാനത്തിലാണ് സ്ത്രീ സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് ഷീ-ലോഡ്ജ് & വർക്കിംഗ് വുമൻസ് ഹോസ്റ്റൽ എന്ന ആശയത്തിലൂന്നിയുള്ള പദ്ധതി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പൂർത്തിയാക്കിയത്.

രാത്രി വൈകി തളിപ്പറമ്പ് നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കും, വിദൂര പ്രദേശങ്ങളിൽ നിന്ന് വന്ന് തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്കും സുരക്ഷിതമായി ചുരുങ്ങിയ ചെലവിൽ താമസിക്കാനൊരിടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഷീ-ലോഡ്ജ് & വർക്കിംഗ് വുമൻസ് ഹോസ്റ്റൽ പ്രവൃത്തി ആരംഭിച്ചത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും, ജില്ലാപഞ്ചായത്തിൻ്റെ 25 ലക്ഷം രൂപയും, തളിപ്പറമ്പ്' ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം 27 ലക്ഷം രൂപയും, അടക്കം ആകെ 85 ലക്ഷം രൂപ അടങ്കലിലാണ് പ്രവ്യത്തി പൂർത്തീകരിച്ചത്. 2024-25 വർഷം ഇതിൻ്റെ ഒന്നാം നില നിർമ്മാണത്തിനായി 35 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.

1957-ൽ അന്നത്തെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ശ്രീമതി കെ.ആർ ഗൗരിയമ്മ തറക്കല്ലിട്ട് നിർമ്മിച്ച കെട്ടിടത്തിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് . 1996-ൽ ആരംഭിച്ച ജനകീയാസൂത്രണത്തോടു കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ജനാധിപത്യ - ഭരണ സമ്പ്രദായത്തിൽ വർദ്ധിക്കുകയും കൂടുതൽ ഉത്തരവാദിത്വങ്ങളും, ചുമതലകളും ഏറ്റെടുക്കേണ്ടിവരികയും, കൂടുതൽ ഓഫീസുകളും ജീവനക്കാരെയും തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലേക്ക് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള പഴയ കെട്ടിടത്തിൻ്റെ സ്ഥലപരിമിതി എന്ന പോരായ്മ അന്നത്തെ തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.വി ഗോവിന്ദൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹത്തിൻറെ ശ്രമഫലമായി ഗ്രാമവികസന വകുപ്പിൽ നിന്ന് (തദ്ദേശസ്വയംഭരണ വകുപ്പ്) 60 ലക്ഷം പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണത്തിന് അനുവലദിക്കുകയും ചെയ്‌തു. പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ പ്രവൃത്തിയും പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 2030 ഓടു കൂടി എല്ലാ രാഷ്ട്രങ്ങളും സ്വയം പര്യാപ്തമാവണമെന്നും അതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ചാമത്തെ ലക്ഷ്യമായ പൂർണ്ണമായ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ 2025 ടു കൂടി കൈവരിക്കാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്.


വാർത്ത സമ്മേളനത്തിൽ  സി എം കൃഷ്ണൻ,പി പ്രേമല,കെ സി ശശിധരൻ,
ആനക്കീൽ ചന്ദ്രൻ,സി ഐ വത്സല ടീച്ചർ,കൊയ്യം ജനാർദ്ധനൻ
എർ ആർ പ്രദീപൻ എന്നിവർ പങ്കെടുത്തു .

Tags