തലവിൽ ദൈവത്താൽ മഹാവിഷ്ണുക്ഷേത്രത്തിലെ ബ്രഹ്മകലശ മഹോത്സവം: ഏപ്രിൽ 8 മുതൽ

google news
Brahmakalasa Festival at Maha Vishnu Temple by God at the Head: From 8th April

തളിപ്പറമ്പ :തലവിൽ ദൈവത്താൽ മഹാവിഷ്ണുക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നവീകരണ ബ്രഹ്മകലശ മഹോത്സവം ഏപ്രിൽ 8 മുതൽ 18 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഏപ്രിൽ ഏഴിന് കലവറ നിറക്കൽ ഘോഷയാത്രയോടെയാണ് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. 8 ന് രാവിലെ 11 മണിക്ക് ബിജു പാണപ്പുഴ വരച്ച ചുമർചിത്രങ്ങളുടെ സമർപ്പണം, 9 ന് ഒമ്പതുമണിക്ക് ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആദരിക്കലും നടക്കും.

15 ന് രാവിലെ 10:15 നും 11: 15 നും മധ്യേ ദേവപ്രതിഷ്ഠ, നടക്കും. 18ന് വൈകുന്നേരം ശ്രീഭൂതബലി തുടർന്ന് പാണ്ടിമേളത്തോട് കൂടി തിടമ്പെഴുന്നള്ളത്തും ആറുമണിക്ക് തിടമ്പു നൃത്തവും നടക്കും ഉത്സവത്തിൻ്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി കൂടിയാട്ടം, ഭഗവത് ഗീതാർച്ചന, വനിതാ ചരട് കുത്തിക്കോൽക്കളി, ആധ്യാത്മിക പ്രഭാഷണം, ചാക്യാർകൂത്ത് , തായമ്പക സോപാനസംഗീതം, കഥകളി , ഓട്ടം തുള്ളൽ , പ്രാദേശിക കലാ പ്രതിഭകളുടെ വിവിധ കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ കെ വി കുഞ്ഞിക്കണ്ണൻ, കെ കെ അർജുൻ, ടി വി സുരേന്ദ്രൻ, സൂര്യ സോമൻ തുടങ്ങിയവർ പങ്കെടുത്തു.

Tags